'6 വര്‍ഷം കൊണ്ട് 53 ലക്ഷം രൂപയുടെ ലോണ്‍ അടച്ച് തീര്‍ത്തു'; അനുഭവം പങ്കുവെച്ച് ടെക്കി



വെറും ആറ് വര്‍ഷം കൊണ്ട് 53 ലക്ഷത്തിന്റെ ഒരു ലോണ്‍ സാധാരണക്കാരന് അടച്ചു തീര്‍ക്കാന്‍ സാധിക്കുമോ ? സാധിക്കുമെന്നാണ് ഇന്ത്യക്കാരനായ ടെക്കി പറയുന്നത്. 2019 സെപ്റ്റംറില്‍ ആരംഭിച്ച ലോണ്‍ 2025 നവംബറില്‍ അടച്ചു തീര്‍ത്തുവെന്നാണ് അകാശവാദം. പലിശയും കൂടി നോക്കുമ്പോള്‍ ഈ 67 ലക്ഷത്തോളം രൂപ തനിക്ക് അടയ്‌ക്കേണ്ടി വന്നെന്നും ഇയാള്‍ പറയുന്നു.



റെഡിറ്റിലാണ് ടെക്കിയുടെ ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. താന്‍ ഹോം ലോണ്‍ എടുത്തതില്‍ നിന്ന് പഠിച്ച ചില കാര്യങ്ങളും മുന്നറിയിപ്പുകളും പോസ്റ്റില്‍ പറയുന്നു.


നിങ്ങള്‍ അമിതമായി ചിന്തിക്കുന്ന ആളോ അല്ലെങ്കില്‍ ഉത്കണ്ഠ പ്രശ്‌നങ്ങള്‍ ഉള്ള ആളോ ആണെങ്കില്‍ ഭവന വായ്പ എടുക്കരുത്. കാരണം ഇത് നിങ്ങളെ വലിയ മാനസിക സമ്മര്‍ദ്ദത്തിലേക്ക് തള്ളി വിടും.ഒരു മികച്ച തിരിച്ചടവ് പദ്ധതി ഉണ്ടായിരിക്കുക. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ സാമ്പത്തിക ഉപദേഷ്ടാക്കളുമായോ നേരത്തെ സംസാരിച്ച ശേഷം മാത്രം തീരുമാനം എടുക്കുക.


കഴിയുന്നത്ര തുക മുന്‍കൂട്ടി അടയ്ക്കുക. ഇത് വലിയ പലിശ തുകകളില്‍ നിന്ന് നിങ്ങളെ രക്ഷിക്കും.53 ലക്ഷത്തിന്റെ ലോണ്‍ എടുത്തെങ്കെിലും 14 ലക്ഷത്തോളം പലിശ അടയ്‌ക്കേണ്ടി എനിക്ക് അടയ്ക്കേണ്ടി വന്നു. അതുകൊണ്ട് ആ തുകയെ കുറിച്ച് കൂടി ലോണ്‍ എടുക്കുമ്പോള്‍ ആലോചിക്കണം.


ഇതിനായുള്ള പണം അടയ്ക്കാനായി താന്‍ ജര്‍മ്മനിയില്‍ ജോലി നോക്കിയെന്നും ഈ ജോലിയാണ് തന്നെ മുഴുവന്‍ തുകയും അടയ്ക്കാന്‍ സഹായിച്ചതെന്നും ടെക്കി വ്യക്തമാക്കുന്നു. പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതികരണങ്ങള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. 'നിങ്ങളുടെ ഉറക്കത്തില്‍ നിന്ന് വായ്പ എന്ന ദുസ്വപനം ഒഴിഞ്ഞതില്‍ അഭിനന്ദനങ്ങള്‍' ഒരാള്‍ കമന്റ് ചെയ്തു. 'അഭിനന്ദനങ്ങള്‍, ബാങ്കില്‍ നിന്ന് ലോണ്‍ ക്ലോഷര്‍ റിപ്പോര്‍ട്ടും എന്‍ഒസിയും വാങ്ങാന്‍ മറക്കരുത്' മറ്റൊരാള്‍ കമന്റ് ചെയ്തു.