കുന്നംകുളത്ത് ഓട്ടോറിക്ഷയും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്.



കുന്നംകുളം: ഗുരുവായൂർ റോഡിൽ ദയ റോയൽ ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷയും ട്രാവലറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. കുന്നംകുളം സ്വദേശി ചെറുവത്തൂർ വീട്ടിൽ 56 വയസ്സുള്ള ഷാജുവിനാണ് പരിക്കേറ്റത്. 


ഞായറാഴ്ച  ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. ചാവക്കാട് ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ട്രാവലറും എതിശയിൽ വരികയായിരുന്ന ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.ഓട്ടോറിക്ഷ പെട്ടെന്ന് തിരിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. 


അപകടത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ നാട്ടുകാരുടെ നേതൃത്വത്തിൽ കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.