പ്രവർത്തി തടസ്സപ്പെടുത്തിയാൽ നിയമപരമായും രാഷ്ട്രീയപരമായും നേരിടും: മുഹമ്മദ് മുഹസിൻ എം എൽ എ
പട്ടാമ്പി: ടൗൺ നവീകരണം മികച്ച രീതിയിൽ നടന്നുവരുന്നതിനിടെ പ്രവർത്തി തടസ്സപ്പെടുത്താൻ യുഡിഎഫ് ശ്രമം. വ്യാഴാഴ്ചയോടെ മേലെ പട്ടാമ്പിവരെ പ്രവർത്തി നടത്തി വൈകീട്ടോടെ ഗതാഗത യോഗ്യമാക്കാനിരിക്കെയാണ്. ചൊവ്വാഴ്ച രാത്രി 12 ഓടെ യുഡിഎഫിന്റെ നേത്യത്വത്തിൽ ഒരു സംഘം എത്തി പ്രവർത്തി തടസ്സപ്പെടുത്താൻ ശ്രമമുണ്ടായത്. പകലും രാത്രിയുമായി ജോലി ചെയ്തു വരുന്ന കരാറുകാരെയും, തൊഴിലാളികളെയും ഭീഷിണിപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ യുഡിഎഫിന്റെ വികസന വിരോധത്തിനെതിരായ ജനവികാരം ഉണ്ടായിട്ടുണ്ട്. രാത്രിയിൽ പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുമ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇല്ലത്ത കാര്യങ്ങൾ പറഞ്ഞ് പ്രവർത്തി തടസ്സപ്പെടുത്തി. ഇതു മൂലം നാലു മണിക്കൂറോളം പ്രവർത്തി നിർത്തി വെക്കേണ്ടി വന്നു. യുഡിഎഫിന്റെ അകാരണമായ ഭീഷിണി മൂലം പ്രവർത്തി മുന്നോട്ടു കൊണ്ടു പോകുന്നതിന് പ്രയാസങ്ങൾ ഉണ്ടയതായാണ് കരാറുകാരുടെ ഭാഗത്തു നിന്നും ലഭിക്കുന്ന വിവരം.
വ്യാഴാഴ്ച ഗതാഗത യോഗ്യമാക്കേണ്ട ഭാഗങ്ങൾ അടിയന്തരമായി നിർമ്മാണം നടത്തുകയും തുടർന്ന് അവശ്യമുള്ള ഭാഗങ്ങളിൽ അഴുക്കുചാലുകൾ പൊളിച്ച് പണിയേണ്ടത് അടക്കമുള്ള പ്രവർത്തിയ തുടർന്ന് നടത്തുകയുമാണ് ചെയ്യുന്നത്. എന്നാൽ മുൻകൂട്ടി അജണ്ടകൾ നിശ്ചയിച്ച് റോഡിന്റെ നിർമ്മാണം നിർത്തിവെപ്പിക്കാനായിരുന്നു യുഡിഎഫിന്റെ ലക്ഷ്യം.
പട്ടാമ്പി മണ്ഡലത്തിൽ നടന്നു വരുന്ന അപൂദപൂർണ്ണമായ വികസനങ്ങൾ കണ്ട് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്ന യുഡിഎഫിന്റെ വികസനങ്ങളെ തടസ്സപ്പെടുത്താനുള്ള ശ്രമത്തെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.
ഇവർക്ക് പരാതിയുണ്ടെങ്കിൽ അത് കേൾക്കാനും ആവശ്യമായ കാര്യങ്ങൾ ചെയ്യാനുമൊക്കെ പകൽ സമയങ്ങളിൽ സമയമുണ്ട്. നിലവിൽ റോഡ് പണി നിർത്തിവെക്കണമെന്ന യുഡിഎഫ് അജണ്ടയുടെ പുറകിലെ ലക്ഷ്യം ആർക്കും മനസ്സിലാവുമെന്ന് മുഹമ്മദ് മുഹസിൻ എം എൽ എ. എന്നാൽ ഒരു കാര്യം പറയാം റോഡ് ആവശ്യമായ വീതിയിലും കനത്തിലും തന്നെ പൂർത്തിയാക്കി മനോഹരമായ ടൗൺ നവീകരണം നടക്കും. പ്രവർത്തി തടസ്സപ്പെടുത്തിയാൽ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും എം എൽ എ പറഞ്ഞു.
