പാലിയേറ്റീവ് കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി
September 02, 2025
ചാലിശ്ശേരി ഗ്രാമപഞ്ചായത്തും ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി പഞ്ചായത്തിന് കീഴിലുള്ള പാലിയേറ്റീവ് കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. ചാലിശ്ശേരി റോയൽ ഡെൻ്റൽ കോളേജ് ആണ് ഈ വർഷം 50 കുടുംബങ്ങൾക്ക് നൽകിയ ഓണക്കിറ്റ് പൂർണ്ണമായും സംഭാവനയായി നൽകിയത്.
സി.എച്ച്.സി.ഹാളിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് സാഹിറ ഖാദറിന്റെ അധ്യക്ഷതയിൽ പ്രസിഡൻ്റ് വിജേഷ് കുട്ടൻ ഉദ്ഘാടനം നിർവ്വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ:ഖലീൽ മജീദ്, റോയൽ ഡെന്റൽ കോളേജ് ചെയർമാൻ കല്ലായിൽ സെയ്ത് ഹാജി,പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത് കുമാർ, പഞ്ചായത്ത് അംഗങ്ങളായ റംല വീരാൻ കുട്ടി,വി.എസ്.ശിവാസ്,ഷഹന അലി,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
