ആനക്കര:കുമ്പിടി ഏഴടിയോളം വലിപ്പം വരുന്ന മലമ്പാമ്പിനെ പിടികൂടി



 കുമ്പിടി വില്ലേജ് പരിസരത്തെ വീടിന് സമീപത്ത് നിന്നും ഏഴടിയോളം വലിപ്പം വരുന്ന മലമ്പാമ്പിനെ പിടികൂടി. കുമ്പിടി മൂച്ചിക്കൂട്ടത്തിൽ നൗഫലിൻ്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഫോറസ്റ്റ് റസ്ക്യൂ വാച്ചർ സുധീഷ് കൂറ്റനാടിൻ്റെ നേതൃത്വത്തിൽ പിടികൂടിയ പാമ്പിനെ പിന്നീട് വനമേഖലയിൽ വിട്ടയച്ചു