ഡിവൈഎഫ്ഐ സമരസംഗമം



ഞങ്ങൾക്ക് വേണം തെഴിൽ ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ തൃത്താല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട് സെൻ്ററിൽ സമര സംഗമം സംഘടിപ്പിച്ചു. സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. 


കെ.എ പ്രയാൺ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ എം ജില്ലാ കമ്മറ്റി അംഗങ്ങളായ വി.കെ ചന്ദ്രൻ, പി.എൻ മോഹനൻ, ഏരിയ സെക്രട്ടറി ടി.പി മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു ബ്ലോക്ക് സെക്രട്ടറി ടി.പി ഷഫീക് സ്വാഗതവും ട്രഷറർ കെ.പി അഭിലാഷ് നന്ദിയും പറഞ്ഞു.