ചൊവ്വന്നൂർ ചെമ്മന്തിട്ട സ്വദേശിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
August 19, 2025
കുന്നംകുളം: ചൊവ്വന്നൂർ ചെമ്മന്തിട്ട സ്വദേശിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്മന്തിട്ട സ്വദേശി അണ്ണേടത്ത് വീട്ടിൽ 42 വയസ്സുള്ള പ്രജോദിനെയാണ് തിങ്കളാഴ്ച രാത്രി 9 മണിയോടെ വീട്ടിലെ മുറിയിലെ ഫാനിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്.
തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
