തൂതപ്പുഴയിലെ തിരുവേഗപ്പുറയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
August 16, 2025
തൂതപ്പുഴയിലെ തിരുവേഗപ്പുറയിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി.തിരുവേഗപ്പുറ തോട്ടത്തിൽ ശിവദാസനെയാണ് കാണാതായത്.കൊപ്പം പോലീസും പട്ടാമ്പിയിൽ നിന്നുമുളള അഗ്നിശമന സേനയും സ്ഥലത്ത് എത്തി,പുഴയിൽ തിരിച്ചൽ തുടങ്ങി.ശനിയാഴ്ച രാവിലെ 10.30ഓടെയാണ് ഇയാൾ കുളിക്കാൻ പോയത്.
തുടർന്ന് കാണാതായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് പുഴകടവിൽ വസ്ത്രങ്ങളും ചെരിപ്പും കണ്ടെത്തിയത്.തുടർന്നാണ് പുഴയിൽ ഒഴുകിൽപ്പെട്ടതാകുമെന്ന് നിഗമനത്തിലെത്തിയത്.തൂതപ്പുഴയിൽ ശക്തമായ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്.