കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.



കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. വിവാഹ സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. കോട്ടക്കൽ ഭാഗത്ത് നിന്ന് കുറ്റിപ്പുറം ചമ്രവട്ടം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്  ഡിവൈഡറിലും പിന്നീട് മറ്റൊരു കാറിലും ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നിരവധി പേർ ബസ്സിലുണ്ടായിരുന്നു. 


ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ കുറ്റിപ്പുറം, വളാഞ്ചേരി, കോട്ടക്കൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിനും കേടുപാടുകൾ സംഭവിച്ചു. ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിൽ നിന്ന് മാറ്റി. അപകടത്തെത്തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.