റോഡ് ഉദ്ഘാടനം ചെയ്തു
August 16, 2025
കപ്പൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വകയിരുത്തി വാർഡ് - 10 ൽ കോൺക്രീറ്റ് ചെയ്ത കാടംകുളം റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയുമായ ശ്രീമതി. സുജിത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ മുഹമ്മദ് റവാഫ് ആശംസകൾ അറിയിച്ചു. മുൻ വാർഡ് മെമ്പറായ അബ്ദുൾ റസാഖ് കാരൂത്ത് സ്വാഗതവും ആശാവർക്കർ അനിത നന്ദിയും അറിയിച്ചു.