യുവതിയെ കാണ്മാനില്ല ബന്ധുക്കൾ ചെറുതുരുത്തി പോലീസ് സ്റ്റേഷനിലും താനൂർ പോലീസ് സ്റ്റേഷനിലും പരാതി നൽകി.
ചെറുതുരുത്തി: കദീജ T. M (43 ) തറയിൽ തൊടി ഹൗസ് S/o മൊയ്തീൻ ആറ്റൂർ p o തൃശ്ശൂർ Dt (പാലക്കാട് ജില്ലയിലെ പള്ളിപ്പുറം കരിയന്നൂരിൽ താമസിക്കുന്ന വാക്കിയത്തൊടി മൊയ്തീൻ മകൻ സലീമിന്റെ ഭാര്യ ഖദീജ )
12/07/2025 കാലത്ത് 7 മണി മുതൽ ആറ്റൂരിലുള്ള സ്വന്തം വസതിയിൽ നിന്നും ഈ ഫോട്ടോയിൽ കാണുന്ന വ്യക്തിയെ കാണ്മാനില്ല. പോലീസിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിൽ നിന്നും കിട്ടിയ ലൊക്കേഷൻ മാപ്പ് അനുസരിച്ച് മലപ്പുറം ജില്ലയിലെ താനൂർ ബീച്ച് റൂട്ടിൽ വെച്ച് ഇദ്ദേഹത്തിന്റെ മൊബൈൽ ഓൺ ആവുകയും ആ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുടുംബം അവിടെ പോയി അന്വേഷിക്കുകയും ചെയ്തു. പരിസരത്തെ ഒരു വീട്ടിൽ നിന്നും സിസിടിവി ദൃശ്യങ്ങളിൽ ഈ വ്യക്തി അതുവഴി ഒറ്റയ്ക്ക് നടന്ന് പോകുന്നതായും കണ്ടു.
ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ താഴെക്കൊടുത്തിട്ടുള്ള ഇവരുടെ സഹോദരൻ ശിഹാബ് എന്നവരുടെ നമ്പറിലോ, ചെറുതുരുത്തി താനൂർ പോലീസ് സ്റ്റേഷൻ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.
ശിഹാബ് : 9747895551
ചെറുതുരുത്തി പോലീസ്: 0488 4262 401
താനൂർ പോലീസ്: 0494 244 0221