ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി



എരമംഗലം: പുത്തൻപള്ളി കെ എം എം ഹോസ്പിറ്റൽ പാർക്കിംഗ് ഗ്രൗണ്ടിൽ ഓട്ടോറിക്ഷയുടെ പിൻസീറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെളിയംകോട് സ്വദേശി വലിയകത്ത് നൗഷാദ് ആണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ നാട്ടുകാരാണ്  അവശനിലയിൽ കണ്ടത്. തുടർന്ന് പെരുമ്പടപ്പ് സ്റ്റേഷനിൽ  വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.