പൗർണമി വായനശാലയുടെ നേതൃത്വത്തിൽ ടിപി ഉണ്ണികൃഷ്ണൻ അനുസ്മരണവും വിദ്യാഭ്യാസ അനുമോദന സദസും സംഘടിപ്പിച്ചു.
ചാലിശ്ശേരി കുന്നത്തേരി ടി പി ഉണ്ണികൃഷ്ണൻ സ്മാരക പൗർണമി വായനശാലയുടെ നേതൃത്വത്തിൽ ടിപി ഉണ്ണികൃഷ്ണൻ അനുസ്മരണവും വിദ്യാഭ്യാസ അനുമോദന സദസും സംഘടിപ്പിച്ചു.
പൗർണമി കലാസമിതിയുടെ സ്ഥാപക നേതാവും ദീർഘകാലം സെക്രട്ടറിയുമായിരുന്ന ടിപി ഉണ്ണികൃഷ്ണൻ എന്ന കുന്നത്തേരി കാരുടെ സ്വന്തം ടി.പി. മാഷുടെ രണ്ടാം ചരമ വാർഷികവും, ഉന്നത വിജയികളെ അനുമോദനവും കുന്നത്തേരി ശ്രീകൃഷ്ണ ക്ഷേത്രം ഹാളിൽ കെ എസ് ഇ ബി റിട്ടയേഡ് സുപ്രണ്ട് സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു
വാർഡ് മെമ്പർ പി വി രജീഷ് കുമാർ അധ്യക്ഷനായി.പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ ജനാർദ്ദനൻ മുഖ്യാതിഥിയായി.
.
തൃശൂർ എംപ്ലോയബിലിറ്റി സെൻറർ മുൻ മേധാവി ഡോ പി എൻ ജഗദീഷ് കുമാർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലസ്സും നൽകി.
തുടർന്ന് എസ്.എസ് എൽ സി ,പ്ലസ് ടു തുടങ്ങി വിവിധ പരീക്ഷകളിൽ വിജയികളായവർക്ക് അനുമോദനവും ടി സി അൽത്താഫ് മെമ്മോറിയൽ അവാർഡ്, ഹരീഷ് മെമ്മോറിയൽ അവാർഡ്, ടി പി ഉണ്ണികൃഷ്ണൻ മെമ്മോറിയൽ അവാർഡ്, അംബേദ്ക്കർ വെൽഫയർ കമ്മറ്റി നൽകുന്ന ടി പി മെമ്മോറിയൻ അവാർഡ് എന്നിവ വിതരണവും നടത്തി
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖല ഭാരവാഹി വി എം രാജീവ് മാസ്റ്റർ , ഡോ ഇ എൻ ഉണ്ണികൃഷ്ണൻ , എംപ്ലോയബിലിറ്റി സെൻറർ തൃശൂർ മുൻ മേധാവി ഡോ പി എൻ ജഗദീഷ് കുമാർ , കെ എസ് ഇ ബി വർക്കേഴ്സ് അസോസിയഷൻ ഭാരവാഹി മണികണ്ഠൻ എ ടി , ശ്രീഭദ്ര കുടുംബശ്രീ സെക്രട്ടറി ഉഷ പി ടി എന്നിവർ സംസാരിച്ചു
പൗർണമി കലാസമിതി സെക്രട്ടറി കെ കെ പ്രഭാകരൻ സ്വഗതവും പ്രസിഡണ്ട് സുജിത രാജു നന്ദിയും പറഞ്ഞു.
പരിപാടികൾക്ക് വായനശാല ഭാരവാഹികളായ കെ.കെ കുമാരൻ, കെ കെ ദാസൻ , ടി.എസ് സുബ്രഹ്മണ്യൻ , കെ എ രാമകൃഷ്ണൻ, സുരേഷ് ബാബു, മുരളി കെ കെ, മാജിത ആർ എസ് , കെ.സി നിമേഷ് , കെ.എസ് ശ്രീതു , കാവ്യ രാകൃഷ്ണൻ, എന്നിവർ നേതൃത്വം നൽകി.