കൂറ്റനാട് സ്വദേശിയെ പട്ടാമ്പിയിൽ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി



കൂറ്റനാട് കൊടലിൽ വീട്ടിൽ വേണുഗോപാലാണ് മരിച്ചത്. 58 വയസ്സായിരുന്നു.  പട്ടാമ്പി റെയിൽവേ കമാനത്തിന് സമീപത്തെ  ലോഡ്ജിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തുന്നത്. 


ചൊവ്വാഴ്ച വൈകുന്നേരം വാടക വാങ്ങാൻ ലോഡ്ജ് ജീവനക്കാർ എത്തിയപ്പോഴാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ മുറിയിൽ കാണുന്നത്.  തുടർന്ന് പട്ടാമ്പി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 15ആം തീയതിയാണ് വേണുഗോപാൽ ലോഡ്ജിൽ മുറിയെടുത്ത്. ദിവസവും വൈകുന്നേരം ജീവനക്കാർ വാടക വാങ്ങുകയാണ് പതിവ്. തിങ്കളാഴ്ച വൈകുന്നേരം വാടക നൽകിയ ശേഷമാവാം ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.