കോടനാട് സിദ്ധീഖിയ്യക്ക് മിന്നും വിജയം.
കൂറ്റനാട്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലായി നടക്കുന്ന ഫാളില കോഴ്സിന്റെ വാർഷിക പരീക്ഷയിൽ കോടനാട് സിദ്ദീഖിയവിമൻസ് കോളേജിലെ ഫാത്വിമ അംന പി, ഫാത്വിമ റുഫൈദ പി പി, സുഫീദ കെ.കെ, സന സി, എന്നീനാലു വിദ്യാർഥിനികൾ ടോപ്പ് സ്റ്റാറുകൾ ആയി ഉന്നത വിജയം കരസ്ഥമാക്കി, പ്ലസ് ടു പരീക്ഷയിൽ 99% വിജയവും,കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എ സോഷ്യോളജി സിസ്ത് സെമസ്റ്ററിൽ 100 % വിജയത്തോടെയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്,
സി എസ് ഡബ്ലിയു സി ടോപ് സ്റ്റാർ നേടിയവർക്ക് നൽകുന്ന ട്രോഫികൾ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളിൽ നിന്ന് സ്ഥാപന പ്രിൻസിപ്പാൾ അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരി ഏറ്റുവാങ്ങി, സമസ്ത വൈസ് പ്രസിഡണ്ട് നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു, സമസ്ത സെക്രട്ടറി എം ടി അബ്ദുള്ള മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു, മുക്കം ഉമർ ഫൈസി, വാക്കോട് മൊയ്തീൻകുട്ടി മുസ്ലിയാർ, പുത്തനഴി മൊയ്തീൻ ഫൈസി, അബ്ദുസമദ് പൂക്കോട്ടൂർ, സമസ്ത മാനേജർ മോയിൻകുട്ടി മാസ്റ്റർ, സഹദ് ഫൈസി ബുർഹാനി, മുബഷിർ ഫൈസി നാട്ടുകൾ, അബ്ബാസ് ഫൈസി കോട്ടപ്പുറം, മുജീബ് ഫൈസി, എന്നിവർ സംബന്ധിച്ചു,