മരം റോഡിലേക്ക് കടപുഴകി വീണു

 


പട്ടാമ്പി-പുലാമന്തോൾ പാതയിലെ കൊപ്പം കരിങ്ങനാട് കുണ്ടിൽ മരം റോഡിലേക്ക് കടപുഴകി വീണു.ആളപായമില്ല.ഏറെ നേരം പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.


ചൊവ്വാഴ്ച രാവിലെ 10മണിയോടെയായിരുന്നു സംഭവം.അപകടത്തെ തുടർന്ന് ഏറെ നേരം പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.കൊപ്പം പോലീസ് സ്റ്റേഷന് സമീപത്ത് നിന്നിരുന്ന ചീനിമരമാണ് റോഡിലേക്ക് വീണത്.

ഈ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ ആളപായമുണ്ടായില്ല.പോലീസും നാട്ടുകാരും ചേർന്ന് മരം മറിച്ചുമാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.