നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി, ദേഹത്ത് കയറിയിറങ്ങി; ബന്ധുവീട്ടിൽ വിരുന്നുവന്ന രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
May 09, 2025
അരീക്കോട്: മലപ്പുറത്ത് നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ് സഹിൻ ആണ് മരിച്ചത്. അരീക്കോട് വാക്കാലൂരിലെ മാതൃ സഹോദരിയുടെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു സഹിൻ. ഇവരുടെ അയൽവാസിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങിയാണ് അപകടം സംഭവിച്ചത്. എങ്ങനെയാണ് കാർ നീങ്ങിയതെന്ന് വ്യക്തമല്ല.