നിയന്ത്രണ രേഖയിലെ പാക് ഷെല്ലാക്രമണം; നാലു ദിവസത്തിനിടെ രണ്ടു വയസുകാരി ഉള്‍പ്പെടെ കൊല്ലപ്പെട്ടത് 25 പേർ
നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 25 പേര്‍. കഴിഞ്ഞ നാലു ദിവസത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തിലാണ് 25 പേര്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി നടത്തിയ പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തിൽ രണ്ടു വയസുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടു.
ഇന്നലെ രാത്രിയിലും കശ്മീരിലെ ഗുരേസിലും ഉറി സെക്ടറിലും പാകിസ്ഥാൻ നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ച് ഷെല്ലാക്രമണം നടത്തി. ഇന്നലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് ധാരണയായതോടെ ഇന്ന് രാവിലെ മുതൽ അതിര്‍ത്തിയിലെവിടെയും ഷെല്ലാക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.