ചാലിശേരി കവുക്കോട് ശ്രീ കുളത്താണി വിഷ്ണു ശാസ്ത ക്ഷേത്രത്തിലെ പൂരമഹോൽസവം ഇന്ന്ആ ഘോഷിക്കും.



രാവിലെ നാലിന് നടതുറക്കും വിശേഷാൽ പൂജകൾക്ക് മേൽശാന്തി മംഗലത്ത് നാരായണൻ നമ്പൂതിരി കാർമ്മികത്വo വഹിക്കും.


ഉച്ചക്ക് 3 ന് ദേവസ്വം പൂരം എഴുന്നെള്ളിപ്പ് നടക്കും  ശങ്കരപാട്ടിൽ പരമേശ്വരൻ നായർ , മണി എന്നിവരുടെ പ്രമാണത്തിൽ പഞ്ചവാദ്യവും , ഗജവീരനും അകമ്പടിയാകും തുടർന്ന് പന്ത്രണ്ടിലധികം  ദേശ പൂരങ്ങൾ ക്ഷേത്രത്തിലെത്തും.


രാത്രിയിൽ ദീപരാധന, ചുറ്റുവിളക്ക് ,കൊമ്പ് പറ്റ് ,കുഴൽപറ്റ് ,തായമ്പക  എന്നിവ നടക്കും രാത്രി 3 മണിക്ക് താലത്തോടുകൂടി ദേവസ്വം പൂരം എഴുന്നെള്ളിപ്പ് നടക്കും.ചൊവ്വാഴ്ച രാത്രി എട്ടിന് ഗാനമേളയും നടക്കും.


പൂരാഘോഷത്തിന് കുളത്താണി ദേവസ്വം പ്രസിഡൻ്റ് കെ ശങ്കരൻനായർ , സെക്രട്ടറി കെ രവീന്ദ്രൻ , ട്രഷറർ ഗോവിന്ദൻ നായർ എന്നിവരടങ്ങുന്ന ദേവസ്വം കമ്മിറ്റി നേതൃത്വം നൽകും.