കപ്പൂർ കുടുബശ്രീ നേതൃത്വത്തിൽ അമ്മമാർക്ക് ലഹരിയും , കുട്ടികളും വിഷയത്തിൽ ബോധ വത്കരണ ക്ലാസ് നടത്തി
March 17, 2025
കുടുബശ്രീ ജില്ലാ മിഷൻ പാലക്കാട് കപ്പൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ CDS വനിതാ ദിനത്തിൻ്റെ ഭാഗമായി ജെൻഡർ റിസോഴ്സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വനിത ദിനാചരണവും , കുടുംബശ്രീ അംഗങ്ങൾക്ക് അവബോധ സെക്ഷൻ ലഹരിയും കുട്ടികളും അറിയേണ്ടതെല്ലാം പരിപാടി കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു കുടുംബശ്രീ ചെയർ പേഴ്സൺ സുജാത മനോഹരൻ അദ്ധ്യക്ഷയായി , ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ വി യു സുജിത , മെമ്പർ എം ഷഫീക്ക് , ഉഷാ വാസു , കമ്മ്യൂണിറ്റി കൗൺസിലർ നിത്യ, റമീസ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു വിമുക്തി തൃത്താല റേഞ്ച് കോഡിനേറ്റർ ആരതി സി കുടുബശ്രീ അംഗങ്ങൾക്ക് ബോധവത്കരണ ക്ലാസ് എടുത്ത് സംസാരിച്ചു
