എടപ്പാൾ _വട്ടംകുളം സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായുള്ള പ്രഖ്യാപനം
March 25, 2025
എടപ്പാൾ _വട്ടംകുളം സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായുള്ള പ്രഖ്യാപനം 27ന് കുളങ്ങര ഓഡിറ്റോറിയത്തിൽ നടക്കും .ഇതിനു മുന്നോടിയായി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും മാലിന്യമുക്തമായുള്ള പ്രഖ്യാപനവും പൂർത്തിയാവുകയാണ്. ഗ്രാമപഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും സുന്ദരമാക്കുന്നതിന്റെ ഭാഗമായുള്ള പതിനഞ്ചാം വാർഡിലെ മാലിന്യമുക്ത പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം .എ നജീബ് നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ .രാജേഷ് അധ്യക്ഷൻ ആയിരുന്നു. കെ ഭാസ്കരൻ വട്ടംകുളം, ഗ്രാമീണ വായനശാല സെക്രട്ടറി കെ. നാരായണൻ, എൻ .വി അഷറഫ് , വ്യാപാരി വ്യവസായി പ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, നാട്ടുകാർ പങ്കെടുത്തു.
