ചാലിശ്ശേരി : കഞ്ചാവുമായി യുവാവ് പിടിയിൽ



 തൃത്താല റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ മനോജ്‌ കുമാർ ജി എം ഉം പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ ഇന്നലെ വൈകുന്നേരം 7.30ന്  ചാലിശ്ശേരി വില്ലേജിൽ ആലിക്കര ദേശത്ത് ചാലിശ്ശേരി - കോതച്ചിറ റോഡിൽ കാവിൽ നഗർ ജങ്ഷനിൽനിന്നും വെള്ളാട്ടുകുളം പാടത്തേക്ക് പോകുന്ന റോഡിൽ   10 g ഉണക്ക കഞ്ചാവ് കൈവശം വച്ച  കുറ്റത്തിന് പട്ടാമ്പി താലൂക്കിൽ ചാലിശ്ശേരി വില്ലേജിൽ കുന്നത്തേരി ദേശത്ത് കാക്കശ്ശേരി വീട്ടിൽ ഗിരീഷ് മകൻ ആദർശ് (24/25) നെ  അറസ്റ്റ് ചെയ്തു.


 തൊണ്ടി മുതലുകളും കേസ് രേഖകളും സഹിതം ഓഫീസിൽ ഹാജരാക്കി തൃത്താല എക്‌സൈസ് റേഞ്ച് ഓഫീസിൽ  U/s 20(b)(ii)(A) of NDPS ആക്ട് 1985 പ്രകാരം CR No 08/25ആയി ഒരു NDPS കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. പാർട്ടിയിൽഅസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) മാരായ ജയരാജൻ E ,ഷംനാദ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് )അഹമ്മദ് സുധീർ,സിവിൽ എക്സ്സൈസ് ഓഫീസർ മാരായ നിഖിൽ പി കെ,അനീഷ് ഇ വി, വനിത സിവിൽ എക്സൈസ് ഓഫീസർ ആരതി എന്നിവർ പങ്കെടുത്തു...