തസ്കിയ്യത് ക്ലാസും ഇഫ്താർ സംഗമവും അനുമോദനവും ശ്രദ്ധേയമായി
കൂറ്റനാട് : പട്ടിശ്ശേരി മുനവ്വിറുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിൽ നടന്ന തസ്കിയ്യത് ക്ലാസും ഇഫ്താർ സംഗമവും പൊതു പരീക്ഷ ടോപ് പ്ലസ് ജേതാക്കൾക്കുള്ള അനുമോദനവും ശ്രദ്ധേയമായി. തസ്കിയ്യത് ക്ലാസിന് സമസ്ത RP അബ്ദുൽ റഹ്മാൻ റഹീമി നേതൃത്വം നൽകി. ടോപ് പ്ലസ് ജേതാക്കളായ നൈസക് നബ്ഹാൻ, ഖദീജ നസ്റിൻ എന്നിവർക്കുള്ള മഹല്ല് കമ്മിറ്റിയുടെ ആദരവും കാശ് അവാർഡും, മദ്രസ സെക്രട്ടറി KVK മൊയ്തു , ഫൈഹ മുസ്തഫ എന്നിവർ നൽകുന്ന ഉപഹാരങ്ങളും മഹല്ല് , മദ്രസാ , ഹിഫ്ള് ഭാരവാഹികൾ നൽകി. SKSBV മദ്രസാ യൂണിറ്റിൻ്റേയും , പൂർവ്വ വിദ്യാർത്ഥികളുടെയും സംഘാടനത്തിൽ ഇഫ്താർ സംഗമവും നടന്നു.
ഖത്വീബ് സഫ്വാൻ ദാമിരി അൽ - ഹൈതമി പ്രാർത്ഥനക്ക് നേതൃത്വം നൽകി. എ.എം യൂസുഫ് ഹാജി ഉദ്ഘാടനം ചെയ്തു. ഹാഫിള് മുസ്തഫ ഫാറൂഖി, CP കുഞ്ഞു മരക്കാർ ഹാജി , അസീസ് CP , ബാപ്പു മാസ്റ്റർ, കബീർ മാസ്റ്റർ, മിദ്ലാജ് വാഫി, മുനീർ എന്നിവർ സംബന്ധിച്ചു കെ.വി.കെ മൊയ്തു സ്വാഗവും ഹുസൈൻ നുജൂമി നന്ദിയും പറഞ്ഞു.
