ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
March 23, 2025
കൂറ്റനാട് : തപസ്യ കലാസാഹിത്യവേദി തിരുമിറ്റക്കോട് പഞ്ചായത്ത് യൂണിറ്റിന്റെയും പെരിങ്കന്നൂർ സദാശിവ മാധവ സേവാ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പെരിങ്കന്നൂർ ബാലസദനത്തിൽ വെച്ച് നടന്ന പരിപാടി കവയത്രി പി. രമ ഉദ്ഘാടനം ചെയ്തു. ഷൊർണുർ രവി അധ്യക്ഷത വഹിച്ചു.
തൃത്താല എക്സൈസ് റേഞ്ച് ഓഫീസിലെ വിമുക്തി കോർഡിനേറ്റർ സി ആരതി ക്ലാസ്സ് എടുത്തു. ചടങ്ങിൽ
വിജയരാഘവൻ നാഗലശ്ശേരി രചിച്ച ലഹരി വിരുദ്ധ കവിത മമ്മിക്കുട്ടി പ്രഭാത് ആലപിച്ചു.
കെ കരുണാകരനുണ്ണി, പി അരവിന്ദൻ. എസ് പി മണികണ്ഠൻ. ഡോ. സജീവ്, എന്നിവർ സംസാരിച്ചു.
