ഉത്സവത്തിനിടെ അക്രമം പ്രതി അറസ്റ്റില്‍



കൂറ്റനാട്ഃ ഉത്സവ ആഘോഷത്തിനിടെ അക്രമം കാണിച്ച കേസിലെ പ്രതിയെ ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തു.കറുകപുത്തൂർ പള്ളിപ്പടി പുത്തന്‍ പീടികയില്‍മുഹമ്മദ് ഇര്‍ഫാന്‍@സച്ചു (20)ആണ് അറസ്റ്റിലായത്. കറകപുത്തൂര്‍ പുതു കുളങ്ങര കാവ് ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 12 പേർ അടങ്ങിയ അക്രമികൾ മാരകയുധങ്ങളുമായി kizhakke ചാത്തന്നൂർ അമ്പലവട്ടം ബസ്റ്റോപ്പിന് സമീപം വച്ച് കുറച്ചുപേരേ തല അടിച്ചുപൊട്ടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു.തുടര്‍ന്ന് ചാലിശ്ശേരിപൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതി റിമാന്‍റ് ചെയ്തു.