തൃത്താല ബ്ലോക്ക് പഞ്ചായത്തിൻ്റെ 2025-26 വർഷത്തെ ബഡ്ജറ്റ്
March 16, 2025
ഉല്പാദന മേഖലയിൽ രണ്ടു കോടി ഇരുപത്തൊമ്പത് ലക്ഷത്തി ഇരുപതിനായിരം രൂപയും, പി.എം.എ.വൈ പദ്ധതി പ്രകാരമുള്ള ഭവന നിർമ്മാണത്തിന് നാല് കോടി എൺപത്തിമൂന്ന് ലക്ഷം രൂപയും പശ്ചാത്തല മേഖലയിൽ മൂന്ന് കോടി പതിനേഴ് ലക്ഷം രൂപയും അടക്കം 18, 90,76, 669 രൂപ വരവും, 18, 85,60,750 രൂപ ചെലവും 5, 15, 919 രൂപ മിച്ചവും കാണിക്കുന്ന തൃത്താല ബ്ലോക്ക് പഞ്ചായത്തിൻ്റെ 2025-26 വർഷത്തെ ബഡ്ജറ്റ് പ്രസിഡണ്ട് അഡ്വ. വി.പി റജീനയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡണ്ട് പി.ആർ കുഞ്ഞുണ്ണി അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ സ്വാഗതമാശംസിച്ചു.
