KSSPU തൃത്താല ബ്ലോക് സമ്മേളനം കുമരനല്ലൂർ ന്യൂ ലൈറ്റ് ഓഡിറ്റോറയത്തിൽ വെച്ച് ചേർന്നു



KSSPU തൃത്താല ബ്ലോക് 33-ാം വാർഷിക സമ്മേളനം കപ്പൂർ യൂണിറ്റിലെ കുമരനെല്ലൂരിലെ ന്യൂലൈറ്റ് ഓഡിറ്റോറിയത്തിൽ (പി.വാസുദേവൻ നമ്പൂതിരി മാസ്റ്റർ നഗറിൽ) വെച്ചു നടന്നു.

കുമരനെല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പരിസരത്തു നിന്ന് പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ ആരംഭിച്ച പ്രകടനത്തിന് ശ്രീ. വി.രാമചന്ദ്രൻ, ടി.പി. ശിവശങ്കരൻ, എ.എസ്. മൊയ്തീൻഷാ, ശ്രീമതി എം. കെ. തങ്കമണി, കെ പ്രസന്ന, വാസന്തി വി.വി. മുഹമ്മദ് മാസ്റ്റർ, വി.ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.

ബ്ലോക് പ്രസിഡൻ്റ് പതാക ഉയർത്തി കപ്പൂർ യൂനിറ്റ് ഗായക സംഘം അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ സമ്മേളന നടപടികൾ ആരംഭിച്ചു. കെ. പ്രസന്ന പ്രാർത്ഥന ചൊല്ലി കെ. മുരളിധരൻ കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ഈ ബ്ലോക്കിൽ അന്തരിച്ച 48 പെൻഷൻകാർക്ക് സ്മരണാ ഞ്ജലികളർപ്പിച്ചു. അതുപോലെ ജില്ലയിലും സംസ്ഥാനത്തും അന്തരിച്ച മുഴുവൻ പെൻഷൻകാർക്കും മറ്റു പൊതു പ്രവർത്തകരുടേയും കലാകായിക സാഹിത്യ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുടേയും പ്രകൃതി ദുരന്തങ്ങളിൽ അന്തരിച്ചവർക്കും ആദരാഞ്ജലികളർപ്പിച്ചു.

ബ്ലോക് പ്രസിഡൻ്റ് വി.രാമചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും സ്വാഗത സംഘം ചെയർമാനുമായശ്രീ ഷറഫുദ്ദീൻ കളത്തിൽ സ്വാഗതം പറഞ്ഞു. Kss Puസംസ്ഥാന സെക്രട്ടറി ശ്രീ. സി. ജി. താരാനാഥൻ സമ്മേളനം ഉത്ഘാടനം ചെയ്തു

സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. എം. രാമകൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഏറ്റവും കൂടുതൽ പെൻഷണർ മാസിക ചേർത്തതിന് സമ്മാനാർഹരായ നാഗലശ്ശേരി , ഞാങ്ങാട്ടിരി തിരുമിറ്റക്കോട് യൂനിറ്റുകൾക്കുള്ള ക്യാഷ് അവാർഡ് ജില്ലാ സെക്രട്ടറി ശ്രീ. പി.എൻ.മോഹൻദാസ് വിതരണം ചെയ്തു ദേശീയ വെറ്റനൻ്റ് മീറ്റിൽ 3000, 5000 മീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനം നേടിയ തൃത്താല യൂനിറ്റിലെ ശ്രീ. രാജഗോപാലിനെ മൊമൻ്റോ നൽകി ശ്രീ. എം. രാമകൃഷ്ണൻ ആദരിച്ചു.

ജില്ലാ വൈസ് പ്രസിഡൻ്റുമാരായ ശ്രീ. കെ. സുന്ദരേശൻ, ശ്രീ. പി ശിവശങ്കരൻ, ജില്ലാ കമ്മിറ്റി അംഗം ശ്രീ. ടി. ഹരിദാസ്, ബ്ലോക് രക്ഷാധികാരി ശ്രീ എം.കെ. ശിവരാമൻ, ബി.എം എസ് നേതാവ് ശശി കാഞ്ഞിരത്താണി എന്നിവർ ആശംസാപ്രസംഗം നടത്തി. ബ്ലോക് സെക്രട്ടറി എ.വി. ഹംസത്തലി പ്രവർത്തന റിപ്പോർട്ടും, ബ്ലോക് ട്രഷറർ ശ്രീ. മൊയ്തീൻഷാ വരവുചെലവു കണക്കും , ശ്രീ. വി.പി. മുഹമ്മദുണ്ണിക്ഷേമനിധി കണക്കും അവതരിപ്പിച്ചു. ഉച്ചക്കു ശേഷം നടന്ന പൊതു ചർച്ചയിൽ പി ഗോപാലകൃഷ്ണൻ (കപ്പൂർ), എ.വി. ബാബു (ആനക്കര ) എ.പി. ചാത്തപ്പൻ (പട്ടിത്തറ), എം. കെ. കൃഷ്ണൻ തൃത്താല , പി.എൻ. സുരേഷ് കുമാർ,ഓ .രാജൻ, നാഗലശ്ശേരി. പി.പി. നന്ദൻ തിരുമിറ്റക്കോട് വി.വി. വാസുദേവൻ ഞാങ്ങാട്ടിരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി ജില്ലാ സെക്രട്ടറി ബ്ലോക് സെക്രട്ടറി എന്നിവർ മറുപടി പറഞ്ഞു. തടഞ്ഞുവെച്ച പെൻഷൻ പരിഷ്ക്കരണ ആനുകൂല്യങ്ങൾ നൽകുക പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, മാലിന്യ മുക്ത കേരളത്തിനായി പെൻഷൻകാർ അണിനിരക്കുക, തുടങ്ങിയ പ്രമേയങ്ങൾ ബ്ലോക് വൈസ് പ്രസിഡൻ്റ് ശ്രീ. ടി. പി. ശിവശങ്കരൻ അവതരിപ്പിച്ചു. പ്രമേയം ഐക്യകണ്ഠേന പാസ്സാക്കി ബ്ലോക് വൈസ് പ്രസിഡൻ്റ് .പി.പി. നാരായണൻ ആദ്യ സെഷന് നന്ദി പറഞ്ഞു. ശ്രീമതി കെ. പ്രസന്ന വരണാധികാരി ശ്രീമതി. എം. കെ. രാധക്ക് സ്വാഗതം പറഞ്ഞു.പാനൽസമ്പ്രദായത്തിൽ 25 -26 ലേക്കുള്ള ബ്ലോക് ഭാരവാഹികളെ തെരഞ്ഞെടുക്കാൻ സമ്മേളനം അംഗീകാരം നൽകി. അതിൻ്റെ അടിസ്ഥാനത്തിൽ സെക്രട്ടറി പാനൽ നൽകി. വരണാധികാരി പാനൽ വായിച്ചു. സമ്മേളനം ഐക്യകണ്ഠേന അംഗീകരിച്ചു. പ്രസിഡൻ്റ് ശ്രീ. വി.രാമചന്ദ്രൻ, സെക്രട്ടറി ശ്രീ. എ.വി. ഹംസത്തലി ട്രഷറർ ശ്രീ. കെ. മുരളീധരൻ. ജില്ലാ സമ്മേളന പ്രതിനിധികളായി 27 പേരെ തെരഞ്ഞെടുത്തു. ശ്രീമതി എം. കെ. തങ്കമണി നന്ദി പറഞ്ഞു. നിയുക്ത ട്രഷറർ ബഡ്ജറ്റ് അവതരിപ്പിച്ചു. വർക്കിംഗ് കൺവീനർ ശ്രീ. എം. പ്രഭാകരൻ എല്ലാവർക്കും നന്ദി പറഞ്ഞു. 4.30 ന് സമ്മേളനം അവസാനിച്ചു.