മൂന്നുദിവസമായി കുന്നംകുളത്തെ ചുവപ്പിന്റെ മേലെങ്കിയണിയിച്ച സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും.



കുന്നംകുളം:മൂന്നുദിവസമായി കുന്നംകുളത്തെ ചുവപ്പിന്റെ മേലെങ്കിയണിയിച്ച സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. ഉച്ചയോടെ പ്രതിനിധി സമ്മേളനം അവസാനിക്കും. പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുത്ത ശേഷമായിരിക്കും സമ്മേളനം പിരിയുക. തുടർന്ന് നഗരത്തിൽ കുന്നംകുളം ചാവക്കാട് മണലൂർ പുഴക്കൽ വടക്കാഞ്ചേരി ഏരിയകളിൽ നിന്നുള്ള കാലക്ഷത്തോളം ബഹുജനങ്ങൾ അണിനിരക്കുന്ന റാലിയും റെഡ് വളണ്ടിയർ മാർച്ച് നടക്കും. സീതാറാം യെച്ചൂരി നഗറായ ചെറുവത്തൂർ ഗ്രൗണ്ടിൽ ചേരുന്ന പൊതുസമ്മേളനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന കമ്മിറ്റി നേതാക്കന്മാർ പ്രസംഗിക്കും. സമ്മേളനത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം നടന്നു.  രാത്രി അലോഷ്യയുടെ ഗസൽ സന്ധ്യയും അരങ്ങേറി.

കുന്നംകുളത്ത് ആദ്യമായി നടന്ന സി പി എം ജില്ലാ സമ്മേളനം സംഘാടന മികവുകൊണ്ട് വേറിട്ട സമ്മേളനമായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് കുന്നംകുളം അടക്കമുള്ള സമീപ ഏരിയ കമ്മിറ്റികളുടെയും ലോക്കൽ കമ്മിറ്റികളുടെയും നേതൃത്വത്തിൽ വിവിധ വിഷയങ്ങളെ കുറിച്ച് സെമിനാറുകളും കലാ-കായിക - സംസ്ക്കാരിക പരിപാടികളും നടന്നു.നഗരത്തിൽ ഒരാഴ്ച കാലം വൈവിധ്യമാർന്ന പരിപാടികളാണ് സി പി എം സംഘടിപ്പിച്ചത്. വളരെ ഇടുങ്ങിയ നഗരത്തിൽ ചിട്ടയായ രീതിയിൽ ആകർഷകമായി സമ്മേളനം നടത്താൻ സി പി എം ന് കഴിഞ്ഞിട്ടുണ്ട്.