കെ എസ് ടി എ ജില്ല സമ്മേളനത്തിന് കൂറ്റനാട് പ്രൗഢോജ്വല തുടക്കം

 


കൂറ്റനാട്:കേന്ദ്ര അവഗണനക്കെതിരെ പോരാടുക, നവകേരളത്തിനായി അണിചേരുക എന്ന മുദ്രാവാക്യവുമായി കെ എസ് ടി എ ജില്ല സമ്മേളനത്തിന് കൂറ്റനാട് പ്രൗഢോജ്വല തുടക്കം. ജില്ല പ്രസിഡൻ്റ് കെ അജില പതാക ഉയർത്തി. തൃത്താല സബ് ജില്ല കമ്മറ്റിയുടെ ഗായക സംഘം തൃത്താലപാട്ടുകൂട്ടത്തിൻ്റെ സ്വാഗത ഗാനം അരങ്ങേറി.

പ്രതിനിധി സമ്മേളനം വി എം ബാലൻ മാസ്റ്റർ, എൻ പി തങ്കമ്മ ടീച്ചർ നഗറിൽ (വാവനൂർ ഗാമിയോ കൺവെൻഷൻ സെൻ്റർ) സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻ്റ് കെ അജില അധ്യക്ഷയായി.ചെറുകാട് സ്മാരക വായനശാലയുടെ ചെറുകാട് ജീവിതപ്പാത അവാർഡ് നേടിയ കെ പ്രസീത, മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ബീന ആർ ചന്ദ്രൻ എന്നിവരെ അനുമോദിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കെ ബദറുന്നിസ, സംസ്ഥാന സെക്രട്ടറി എ കെ ബീന, സി പി ഐ എം ജില്ല സെക്രട്ടേറിയേറ്റംഗങ്ങളായ പി മമ്മിക്കുട്ടി എം എൽ എ, വി കെ ചന്ദ്രൻ ,ജില്ല കമ്മറ്റിയംഗങ്ങളായ ടി കെ നാരായണ ദാസ് ,പി എൻ മോഹനൻ എന്നിവർ പങ്കെടുത്തു.13 സബ് ജില്ലകളിൽ നിന്നായി 600 പ്രതിനിധികൾ പങ്കെടുക്കുന്നു. സ്വാഗത സംഘം ചെയർമാൻ ടിപി മുഹമ്മദ് സ്വാഗതം പറഞ്ഞു