പട്ടാമ്പികുടുംബശ്രീ ജില്ലാഭക്ഷ്യവിപണനമേള സംഘാടകസമിതിയോഗം ചേർന്നു



28/01/25: പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പട്ടാമ്പിമുൻസിപ്പാലിറ്റി പരിധിയിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഭക്ഷ്യവിപണന മേളയുടെ സംഘാടകസമിതി യോഗം പട്ടാമ്പി താലൂക്ക് കോൺഫറൻസ് ഹാളിൽ പട്ടാമ്പിനഗരസഭ ചെയർപേഴ്സൺ ശ്രീമതി ഓ ലക്ഷ്മിക്കുട്ടിയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട പട്ടാമ്പി എംഎൽഎ ശ്രീ മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം ചെയ്തു.പട്ടാമ്പി മുൻസിപ്പാലിറ്റി കുടുംബശ്രീ ചെയർപേഴ്സൺ ശ്രീമതി പി.ഗീത സ്വാഗതം അറിയിച്ചു.കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ കെ കെ ചന്ദ്രദാസ് പദ്ധതി വിശദീകരണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ ടി പി ഷാജി, മുതുതല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എ .ആനന്ദവല്ലി എന്നിവർ ആശംസകൾ അറിയിച്ചു .പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ മറ്റു ജനപ്രതിനിധികൾ കുടുംബശ്രീ പ്രതിനിധികൾ , കുടുംബശ്രീ ജില്ലാ മിഷൻ സ്റ്റാഫുകൾ , രാഷ്ട്രീയ പ്രവർത്തകൾ, എന്നിവർ പങ്കെടുത്തു.2025 ഫെബ്രുവരി 04 മുതൽ 8 വരെ പട്ടാമ്പിയിൽ വച്ച് നടത്താൻ തീരുമാനിച്ചു. പട്ടാമ്പി എം. എൽ എ ശ്രീ. മുഹമ്മദ്‌ മുഹ്സിൻ ചെയർമാനായും കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ശ്രീ. കെ. കെ ചന്ദ്രദാസ് കൺവീനർ ആയും ഉള്ള 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.