കൊരട്ടിക്കരയിൽ കാറിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ച സംഭവത്തിൽ നിറുത്താതെ പോയ കാറും ഡ്രൈവറെയും പോലീസ് പിടികൂടി.




 കൊരട്ടിക്കരയിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ നിർത്താതെ പോയ കാറും ഡ്രൈവറെയും കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ വി സി സൂരജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. പാവറട്ടി വെന്മേനാട് അമ്പലത്ത് വീട്ടിൽ സിദ്ദിഖിനെയാണ് (30) പോലീസ് അറസ്റ്റ് ചെയ്തത്.


 തിങ്കളാഴാച്ച രാത്രി

 8:30ന് കൊരട്ടിക്കര സെന്ററിൽ ആയിരുന്നു അപകടം നടന്നത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ പെരുമ്പിലാവ് കൊല്ലമാർ വളപ്പിൽ ഹരിദാസ് (54) ആണ് അമിത വേഗതയിൽ വന്നു നിയന്ത്രണം വിട്ട കാർ ഇടിച്ചു മരിച്ചത്. ഇടിച്ച കാർ നിർത്താതെ പോവുകയായിരുന്നു.


 തുടർന്ന് കുന്നംകുളം പോലീസ് നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പ്രതിയെ വീട്ടിൽ നിന്നും പിടികൂടിയത്. എസ്ഐമാരായ മണികണ്ഠൻ, ഷെക്കീർ അഹമ്മദ്, ഹേമലത,എ എസ് ഐ ഗോകുലൻ, സതീഷ് കുമാർ ഹംദ് സജീവൻ, ഗഗേഷ്, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.