മോഹനൻ വൈദ്യർ മരിച്ച നിലയിൽ



 പ്രശസ്ത ആയുർവേദ വൈദ്യൻ മോഹനൻ വൈദ്യർ മരിച്ചനിലയിൽ കാലടിയിലെ അദ്ദേഹത്തിന്റെ ബന്ധുവിന്റെ വീട്ടിൽ കണ്ടെത്തി. രണ്ട് ദിവസമായി അദ്ദേഹവും മകനും വീട്ടിൽ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. മരണ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഏകദേശം എട്ടുമണിയോടെയാണ് മരിച്ച അറിഞ്ഞത്.

 മോഹനൻ നായർ എന്നാണ് ഇദ്ദേഹത്തിന്റെ പൂർണ്ണനാമം. 65 വയസ്സാണ് ഇദ്ദേഹത്തിനുള്ളത്. രാവിലെ മുതൽ പനിയും ശ്വാസംമുട്ടും ഉണ്ടായിരുന്നുവെന്നാണ് വീട്ടിലുള്ളവർ പോലീസിനോട് പറഞ്ഞത്.

 ആധുനിക ചികിത്സാ രീതിയെ വിമർശിച്ചതിലൂടെ ധാരാളം വിവാദങ്ങൾ നേരിട്ട് വ്യക്തിയാണദ്ദേഹം. എന്നാൽ ഇദ്ദേഹം ആധുനിക ചികിത്സാ മാർഗങ്ങൾ അവഗണിച്ച് സ്വന്തം രീതിയിൽ ചികിത്സിച്ച് ഭേദമാക്കിയ ധാരാളമാളുകൾ ഇന്ന് അദ്ദേഹത്തിന്റെ ആരാധകരാണ്.

കൊവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് വ്യാജ ചികിത്സ നടത്തിയതിനെ തുടര്‍ന്ന് മോഹനന്‍ വൈദ്യരെ പൊലീസ് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. തൃശ്ശൂർ പട്ടിക്കാട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിന് ലൈസൻസ് ഇല്ലെന്നും കണ്ടെത്തിയിരുന്നു. ചികിത്സ നടത്തുന്നവർക്ക് മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തുകയും വിതരണം ചെയ്ത മരുന്നുകൾക്ക് കൃത്യമായ പേരോ വിവരങ്ങളോ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. അശാസ്ത്രീയമായ രീതിയിലായിരുന്നു പല രോഗികളേയും മോഹനന്‍ വൈദ്യര്‍ ചികിത്സിച്ചതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.