മുഹമ്മദ് മുഹ്‌സിൻ എൽഎൽഎ കോവിഡ് വാക്‌സിൻ സ്വീകരിച്ചു
April 24, 2021
മുഹമ്മദ് മുഹ്‌സിൻ എൽഎൽഎ കോവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചു.എല്ലാവരും വാക്‌സിന്‍ എടുത്ത് രോഗത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.വാക്‌സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും സ്വയം മുന്നോട്ടു വരണമെന്നും വാക്‌സിനെടുത്ത ശേഷം എംൽഎ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 3425 പോളിങ് സ്റ്റേഷനുകളിൽ തിരഞ്ഞെടുപ്പ് ജോലികൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ ,അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുമേഖലാ ബാങ്കുകൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ നാളെ (മാർച്ച് 7) നിർബന്ധമായും വാക്സിൻ സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്ടറുമായ മൃൺമയി ജോഷി ശശാങ്ക് അറിയിച്ചു.
