കേരള മുസ്‌ലിം ജമാഅത്ത് തൃത്താല സോണ്‍ കൗണ്‍സില്‍ സമാപിച്ചു
തൃത്താല: കേരള മുസ്‌ലിം ജമാഅത്ത് തൃത്താല സോണ്‍ കൗണ്‍സില്‍ സമാപിച്ചു. ജില്ലാ അധ്യക്ഷന്‍ സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. മൂസ അന്‍വരി ഒതളൂര്‍ പതാക ഉയര്‍ത്തി. ഒറവില്‍ ഹൈദര്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്‌ജെഎം സംസ്ഥാന സെക്രട്ടറി ഉമര്‍ മദനി വിളയൂര്‍, മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.വി. അബ്ദുറഹ്‌മാന്‍ ഹാജി വിഷയാവതരണം നടത്തി.
ജില്ലാ ഭാരവാഹികളായ സിദ്ദീഖ് ഹാജി ആലത്തൂര്‍, വാപ്പുട്ടി ഹാജി മണ്ണാര്‍ക്കാട്, അലിയാര്‍ മാസ്റ്റര്‍ ഒറ്റപ്പാലം, നൂര്‍ ഹാജി പാലക്കാട്, സഫാരി മൊയ്തീന്‍കുട്ടി ഹാജി, അസീസ് ഫൈസി കൂടല്ലൂര്‍, സമസ്ത പട്ടാമ്പി മേഖല പ്രസിഡന്റ് ഹാഫിള് സുബൈര്‍ മിസ്ബാഹി ഒതളൂര്‍, എസ് വൈ എസ് സോണ്‍ പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ അഹ്‌സനി ആലൂര്‍, കബീര്‍ അഹ്‌സനി കെ.കെ. പാലം, എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്റ് ഹാഫിസ് സഖാഫി കൂടല്ലൂര്‍, ശറഫുദ്ധീന്‍ ബുഖാരി പെരിങ്കന്നൂര്‍ പങ്കെടുത്തു. ശൗക്കത്ത് ഹാജി കോങ്ങാട് കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. സി.എം. ഉമര്‍ അറക്കല്‍ സ്വാഗതവും അബ്ദുറഷീദ് ബാഖവി കൂടല്ലൂര്‍ നന്ദിയും അറിയിച്ചു.
ഭാരവാഹികള്‍: ഒറവില്‍ ഹൈദര്‍ മുസ്‌ലിയാര്‍ പടിഞ്ഞാറങ്ങാടി (പ്രസിഡണ്ട്), അബ്ദു റശീദ് ബാഖവി കൂടല്ലൂര്‍ (ജന. സെക്രട്ടറി), അബ്ദുറസാഖ് സഅദി ആലൂര്‍ (ഫിനാന്‍സ് സെക്രട്ടറി), വൈസ് പ്രസിഡണ്ടുമാര്‍: അസീസ് ഫൈസി കൂടല്ലൂര്‍, അബ്ദുല്‍ കബീര്‍ അഹ്‌സനി പടിഞ്ഞാറങ്ങാടി, അബൂബക്കര്‍ അന്‍വരി ചെരിപ്പൂര്‍, എം.എന്‍. ബാബു ഹാജി തൃത്താല, സെക്രട്ടറിമാര്‍: യു.പി. അലി മാസ്റ്റര്‍ അറക്കല്‍, എന്‍. നാസറുദ്ദീന്‍ മാരായംകുന്ന്, ഒ. മുഹമ്മദ് കോയ ഹാജി പടിഞ്ഞാറങ്ങാടി, അബ്ദുല്‍ ഖാദര്‍ സി.പി കുമ്പിടി.
