എടപ്പാളിൽ നാളെ ഗതാഗത നിയന്ത്രണം
April 24, 2021
എടപ്പാൾ മേൽപ്പാലം നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി നാളെ (23-03-21) ചൊവ്വാഴ്ച എടപ്പാൾ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 8 മുതൽ വൈകീട്ട് 6 വരെയാണ് ഗതാഗത നിയന്ത്രണം.കുറ്റിപ്പുറം റോഡ് പൂർണമായും തൃശ്ശൂർ റോഡിൽ ഭാഗികമായും ഗതാഗതം നിരോധിക്കും.
തൃശ്ശൂർ റോഡിൽ നിന്നു വരുന്ന വാഹനങ്ങൾ പൊന്നാനി റോഡ് വഴി കടന്നു പോകാവുന്നതാണ്. അതേസമയം പട്ടാമ്പി റോഡിൽ നിന്നോ പൊന്നാനി റോഡിൽ നിന്നോ വരുന്ന വാഹനങ്ങൾക്ക് തൃശൂർ റോഡിലേക്കുള്ള പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.