ഡോ. സോയ ജോസഫിനെ കെ.എസ്.യു നിയോജക മണ്ഡലം കമ്മറ്റി അനുമോദിച്ചു
April 24, 2021
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി നേടിയ മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഡോ. സോയ ജോസഫിനെ കെ.എസ്.യു കുന്നംകുളം നിയോജക മണ്ഡലം കമ്മറ്റി അനുമോദിച്ചു.മഹിളാ കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റും വേലൂര്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ സ്വപ്ന രാമചന്ദ്രന്‍ ,കെ.എസ്.യു ജില്ലാ സെക്രട്ടറി ഗോകുല്‍ ഗുരുവായൂര്‍, നിയോജക മണ്ഡലം കെ.എസ്.യു പ്രസിഡന്റ് കിസാഫ് കരിക്കാട് , കുന്നംകുളം നഗരസഭ കൗണ്‍സിലറമാരായ മിഷ സെബാസ്റ്റ്യന്‍,ലീല ഉണ്ണികൃഷ്ണന്‍,കെ.എസ്.യു പ്രവര്‍ത്തകന്‍ റാഷിദ് പെരുന്തുരുത്തി എന്നിവര്‍ നേത്യത്വം നല്‍കി.
