എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ സി മൊയ്തീന്‍ നഗരത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശകരമായ സ്വീകരണം.



എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ സി മൊയ്തീന്‍ നഗരത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശകരമായ സ്വീകരണം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വ്യാപാര നഗരത്തിന്റെ മുഖം മാറ്റിയ വികസന തേരാളിക്ക് നഗരം നല്‍കിയത് ഭരണ തുടര്‍ച്ചക്കായുള്ള അളവറ്റ സ്‌നേഹവായ്പ്. നൂറ്റാണ്ടുകള്‍ക്കു മുമ്പേ അച്ചടി കേന്ദ്രമെന്ന് കേള്‍വികേട്ട കുന്നംകുളത്ത് ഒരു നൂറ്റാണ്ടിനു ശേഷമാണ്, കഴിഞ്ഞ 5 വര്‍ഷമായി വികസനത്തിന്റെ പുതുയുഗം തീര്‍ത്ത് എ സി മൊയ്തീന്‍ ജനമനസുകളില്‍ ഇടം നേടിയത്.

 പോര്‍ക്കുളം, വേലൂര്‍ പഞ്ചായത്തുകളിലെ വിവിധ മേഖലകളില്‍ പഴയ പാര്‍ട്ടി പ്രവര്‍ത്തകരെയും, സാഹിത്യ നായകന്‍മാരെയും മത മേലധ്യക്ഷന്‍മാരെയും നേരില്‍ കണ്ട് അനുഗ്രഹം തേടിയാണ് വൈകീട്ടോടെ മന്ത്രി നഗരത്തിലെത്തിയത്.പോര്‍ക്കുളം പഞ്ചായത്തില്‍ കഥാകാരന്‍ സി വി ശ്രീരാമന്റെ കൊങ്ങണൂരിലെ വസതിയിലെത്തിയ എ സി മൊയ്തീനെ ഭാര്യ യശോദ, മകന്‍ അഡ്വ . ഋത്വിക് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കവി റഫീക് അഹമ്മദിനെയും സ്ഥാനാര്‍ത്ഥി വീട്ടിലെത്തി സന്ദര്‍ശിച്ചു.