സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മത്സരചിത്രം തെളിഞ്ഞു:957 സ്ഥാനാർഥികൾ


സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മത്സരചിത്രം തെളിഞ്ഞു. 957 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. നേമം, പാലാ, മണ്ണാർക്കാട്, തൃത്താല, കൊടുവള്ളി, പേരാവൂർ എന്നീ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത്. മൂന്ന് സ്ഥാനാർഥികളുള്ള ദേവികുളത്താണ് ഏറ്റവും കുറവ് സ്ഥാനാർഥികളുള്ളത്.

2180 പത്രികകളാണ് കേരളത്തിലാകെ സമർപ്പിച്ചത്. സൂക്ഷ്മ പരിശോധനക്ക് ശേഷം 1061 ആയി കുറഞ്ഞു. പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി ഇന്നായിരുന്നു.

തിരൂരിലും കൊടുവള്ളിയിലുമാണ് ഏറ്റവും കൂടുതല്‍ പത്രിക സമര്‍പ്പിക്കപ്പെട്ടത്- 25 വീതം. 8 പത്രിക സമര്‍പ്പിക്കപ്പെട്ട കൊല്ലത്തായിരുന്നു ഏറ്റവും കുറവ്. പക്ഷേ പത്രിക പിന്‍വലിക്കേണ്ട അവസാന തിയ്യതി പിന്നിട്ടപ്പോള്‍ ചിത്രം മാറി. ഇതോടെ സ്ഥാനാര്‍ഥികളുടെ എണ്ണം 957 ആയി