ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ 91 - 92 ബാച്ച് ഓർമ്മച്ചെപ്പ് പൂർവ്വ വിദ്യാർത്ഥി സംഗമം




 ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ 91 - 92 എസ്.എസ്.എൽ.സി പൂർവ്വ വിദ്യാർത്ഥി വാട്സപ്പ് കൂട്ടായ്മ  ഓർമ്മച്ചെപ്പ്  സ്കൂളിൽ  ഒത്തുകൂടിയത് നവ്യാനുഭവമായി. ഇരുപത്തൊൻമ്പത് വർഷങ്ങൾക്കു ശേഷം നടന്ന ഒത്ത് ചേരൽ  ക്ലാസ്സ് മുറികളിലെ പഴയ കാല  ഓർമ്മകളിലേക്കുള്ള യാത്രയായി.ആദ്യകാലത്തെ  വിദ്യാർത്ഥികൾ പലരും പരസ്പരം   സ്നേഹവും ,സൗഹൃദവും , പരിചയപ്പടലും നടത്തി.

ആദ്യകാല സ്കൂളിനെ അപേക്ഷിച്ച് നിലവിലെ സ്കൂൾ വികസനം വിദ്യാർത്ഥികൾക്ക് ആഹ്ലാദമായി.പൂർവ്വ വിദ്യാർത്ഥി സംഗമം സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ്./ദേവിക ഉദ്ഘാടനം ചെയതു.കഴിഞ്ഞ നാളിൽ കമ്പ്യൂട്ടർലാബിലേക്ക് പന്ത്രണ്ട് ഫാനുകൾ നൽകിയ ഓർമ്മച്ചെപ്പ് കൂട്ടായ്മയുടെ പ്രവൃത്തനം ഏറെ മാതൃകയായിരുന്നതായി എച്ച്.എം.പറഞ്ഞു.

വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.സംഗമത്തിൽ  കെ.കെ മോഹനൻ അദ്ധ്യക്ഷനായി.കൂട്ടായമ സ്കൂൾ പ്രധാനദ്ധ്യാപികയെ മെമ്മേൻ്റോ നൽകി ആദരിച്ചു.പി ടി എ പ്രസിഡൻ്റ് പി.കെ.കിഷോർ ,പി.ബി അലി , മുംതാസ് ,അനൂപ്കുമാർ , ഷാഹുൽഹമീദ് , കുഞ്ഞുമുഹമ്മദ് ,സദാനന്ദൻ , എന്നിവർ സംസാരിച്ചു.