കാസർകോട്: ട്രെയിൻ തട്ടി വല്ലപ്പുഴ സ്വദേശിയായ യുവാവ് മരിച്ച നിലയിൽ. കുറുവട്ടൂർ നാല് മൂല തെച്ചിക്കാട്ടിൽ വീട്ടിൽ ജിതിൻ (26) ആണ് മരിച്ചത്.
ഇന്ന് രാവിലെ കാസർകോട് റെയിൽവേ ട്രാക്കിലാണ് ജിതിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.