സാൾട്ട്ലേക്കിൽ സാംബ താളം; ബ്രസീലിന് മുന്നിൽ മുട്ടുകുത്തി ഇന്ത്യ; മഞ്ഞപ്പടയുടെ ജയം മറുപടിയില്ലാത്ത 4 ഗോളിന്
ഇന്ത്യക്കെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബ്രസീലിന് ജയം. വമ്പന്മാർക്കെതിരെ പൊരുതി വീണ് ഇന്ത്യ. മറുപടിയില്ലാത്ത നാല് ഗോളിനാണ് ബ്രസീലിന്റെ ജയം. എസ്താവോ, പെഡ്രോ, സാമുവേൽ ലിനോ, എന്നിവരാണ് ഗോൾ നേടിയത്. സാമുവേൽ ലിനോക്ക് ഇരട്ട ഗോൾ നേടി. ബ്രസീലിനെതിരെ ഇന്ത്യ നടത്തിത് മികച്ച പ്രകടനം. മലയാളി താരങ്ങളും മിന്നും പ്രകടനം നടത്തി. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ബ്രസീൽ രണ്ട് ഗോൾ നേടി മത്സരത്തിന്റെ ഗതി നിയന്ത്രിച്ചിരുന്നു. രണ്ടാം പകുതിയിൽ രണ്ട് ഗോൾ കൂടി ചേർത്ത് ബ്രസീൽ വിജയം ഉറപ്പിക്കുകയായിരുന്നു.
മത്സരത്തിന്റെ 28-ാം മിനിറ്റിലാണ് ബ്രസീലിന്റെ ആദ്യ ഗോൾ എത്തുന്നത്. എസ്റ്റാവോ വില്ലിയനാണ് ലക്ഷ്യം കണ്ടത്. തുടക്കം മുതലേ ആക്രമിച്ചാണ് കളിച്ചത്. ഏഴാം മിനിറ്റിൽ സൂപ്പർതാരം വിനീഷ്യസ് ജൂനിയറിന്റെ ഒരു ഷോട്ട് ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു തടുത്തിട്ടു. തുടരെ തുടരെയുള്ള മുന്നേറ്റങ്ങൾക്കിടെയാണ് ആദ്യ ഗോൾ എത്തിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്നേയാണ് ഇന്ത്യൻ വലയിലേക്ക് ബ്രസീലിന്റെ രണ്ടാം ഗോൾ എത്തുന്നത്. 42-ാം മിനിറ്റിൽ പെഡ്രോയാണ് ഗോൾ അടിച്ചത്.
രണ്ടാം പകുതിയിൽ 58-ാം മിനിറ്റിലാണ് സാമുവൽ ലിനോ ലക്ഷ്യം കണ്ടത്. മൂന്നാം ഗോൾ ചേർത്ത് ഇന്ത്യയ്ക്കെതിരെ ലീഡ് ഉയർത്തി. ഇഞ്ചുറി ടൈമിൽ ലിനോ രണ്ടാം ഗോളും കണ്ടെത്തി. ഇതോടെ മഞ്ഞപ്പടയുടെ വിജയം ഉറപ്പിച്ചു. ഒരു കോർണർ കിക്കിൽ ഗോൾ കണ്ടെത്താനുള്ള ഇന്ത്യയുടെ സുവർണാവസരം പാഴാകുന്നതും മത്സരത്തിൽ കണ്ടു.
