അറിവിന്റെ വെളിച്ചം പകർന്ന സിസിലി ടീച്ചർക്ക് ജി.സി സി യുടെ ആദരം
ചാലിശ്ശേരി ഗ്രാമത്തിൽ കായിക രംഗത്ത് മികച്ച ജി.സി. സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്യത്തിൽ അധ്യാപകദിനത്തിൻ്റെ ഭാഗമായി അധ്യാപിക ടി. ഐ സിസിലി ടീച്ചറെ ആദരിച്ചു.
27 വർഷം പല സ്കൂളുകളുകളിൽ നിന്നായി ആയിരക്കണക്കിന് പേർക്ക് അറിവിന്റെ വെളിച്ചം പകർന്ന അധ്യാപന ജീവിതത്തിന്റെ നീണ്ട യാത്രയ്ക്കുള്ള അംഗീകാരമായാണ് ആദരം നൽകിയത്
1981-ൽ ഓങ്ങല്ലൂർ എൽ.പി. സ്കൂളിൽ അധ്യാപികയായി സേവനം തുടങ്ങി.
പാലക്കാട് നള്ളേപ്പള്ളി യു.പി. സ്കൂൾ, കക്കാട്ടിരി യു.പി. സ്കൂൾ, ചാത്തന്നൂർ ഹൈസ്കൂൾ, വട്ടേനാട് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു തുടർന്ന് ചാലിശേരിയിലെത്തി 2008-ൽ ചാലിശ്ശേരി ഹൈസ്കൂളിൽനിന്ന് വിരമിച്ചു.
ക്ലാസ് മുറികളിൽ പകർന്ന അറിവിനൊപ്പം വിദ്യാർഥികളുടെ ജീവിതത്തിൽ പകർന്ന സ്നേഹവും കരുതലും ഓർമകളായി സൂക്ഷിക്കുന്ന അധ്യാപികയ്ക്കുള്ള അംഗീകാരമായി GCC യുടെ ആദരം മാറി.
ജി.സി.സി ക്ലബ് പ്രസിഡന്റ് ഷാജഹാൻ നാലകത്ത് , സെക്രട്ടറി ജിജു ജേക്കബ്, ട്രഷറർ എ.എം. ഇക്ബാൽ എന്നിവർ ചേർന്ന് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു
ജോയിന്റ് സെക്രട്ടറി ഹമീദ് തുറക്കൽ , എക്സ്ക്യൂട്ടീവ് അംഗം ബഷീർ മാഷ് , ക്ലബ് മുതിർന്ന അംഗം സി.എം സജീവൻ എന്നിവർ സംസാരിച്ചു.
ക്ലബ്ബിലെ മുതിർന്ന അംഗമായ സി.എം സജീവൻ്റെ സഹധർമ്മിണി കൂടിയാണ് സിസിലി ടീച്ചർ
