പട്ടാമ്പി പാലത്തിൽ ഇന്ന് രാത്രി ഗതാഗത നിരോധനം
September 29, 2026
പട്ടാമ്പി പാലത്തിൽ ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ ഇന്ന് (സെപ്റ്റംബർ 29) രാത്രി 7.30 മുതൽ ബുധനാഴ്ച പുലർച്ചെ 5 മണി വരെ പാലം വഴിയുള്ള ഗതാഗതം നിരോധിച്ചതായി പാലം വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ഗുരുവായൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൂട്ടുപാത–ചെറുതുരുത്തി–ഷൊർണൂർ–കുളപ്പുള്ളി വഴിയും തിരിച്ചും പോകണം. പെരിന്തൽമണ്ണയിൽ നിന്ന് തൃത്താല ഭാഗത്തേക്കുള്ള വാഹനങ്ങൾ പെരിന്തൽമണ്ണ–കൊപ്പം–വെള്ളിയാങ്കല്ല് വഴിയും തിരിച്ചും പോകേണ്ടതാണ്.
