കൂറ്റനാട് 12 വർഷത്തെ മോദിയുടെ ബി ജെ പി ഭരണത്തിൽ 10 ലക്ഷം പേർ രാജ്യത്ത് ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഡോ.വിജു കൃഷ്ണൻ

 


കൂറ്റനാട് 12 വർഷത്തെ മോദിയുടെ ബി ജെ പി ഭരണത്തിൽ 10 ലക്ഷം പേർ രാജ്യത്ത് ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഡോ.വിജു കൃഷ്ണൻ പറഞ്ഞു. ഇതിൽ 5 ലക്ഷം പേർ കർഷകരും, 3.5 ലക്ഷം പേർ കർഷക തൊഴിലാളികളും, 1.5 ലക്ഷം പേർ മറ്റു തൊഴിലാളികളുമാണ്. വിത്തിൻെറയും, വളത്തിൻെറയും, കീടനാശിനികളുടേയും വിലകൾ കുത്തനെ വർധിച്ചു.രാജ്യത്ത് പട്ടിണി മരണങ്ങൾ വർധിച്ചുവരികയാണ്.


രാജ്യത്ത് 1200 കേന്ദ്രങ്ങളിൽ കർഷകരുടെഭൂമി ഏറ്റെടുക്കലിനെതിരെ സമരങ്ങൾ നടന്നുവരികയാണ്.കേരളത്തിൽ ആസിയൻ കരാറിൻ്റെ ഭാഗമായി നിരവധി കർഷകർ ആത്മഹത്യ ചെയ്തു. സ്വതന്ത്രവ്യാപാരകരാർ രാജ്യത്തെ കർഷകരെ മുച്ചൂടും മുടിച്ചു.10, 11 ന് വാവനൂരിൽ നടക്കുന്ന കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കാർഷിക മേഖലയും കോർപ്പറേറ്റുകളും എന്ന വിഷയത്തിൽ കൂറ്റനാട് നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ കമ്മിറ്റി അംഗം കെ ജയദേവൻ വിഷയം അവതരിപ്പിച്ചു.സംഘാടക സമിതി ചെയർമാൻ ടി പി മുഹമ്മദ് അധ്യക്ഷനായി.


ജില്ലാ സെക്രട്ടറി എം ആർ മുരളി,ജില്ലാ പ്രസിഡൻ്റ് കെ  ഡി പ്രസേനൻ,   സി പി ഐ എം ജില്ലകമ്മറ്റിയംഗങ്ങളായ ടി കെ നാരായണദാസ്, പി എൻ മോഹനൻ, കർഷക സംഘം സംസ്ഥാന കമ്മറ്റിയംഗങ്ങളായ ജോസ് മാത്യൂസ്, ശോഭന പ്രസാദ്, ജില്ല കമ്മറ്റിയംഗം യു അജയകുമാർ,  ജില്ല നിർവ്വാഹക സമിതിയംഗം എ കൃഷ്ണകുമാർ, ഏരിയ സെക്രട്ടറി പി കെ ബാലചന്ദ്രൻ ,പ്രസിഡൻ്റ് കെ എ ഷംസു എന്നിവർ സംസാരിച്ചു.മുതിർന്ന നേതാവ് സി അച്ചുതനെ, ഡോ വിജു കൃഷ്ണൻ ആദരിച്ചു.കോഴിക്കോട് ചിലങ്ക ഫ്ലോട്ടിങ് തിയേറ്ററിൻ്റെ  പുതിയ നാടകം മിസ അരങ്ങേറി.