മോഷ്ടിച്ച ബൈക്കുമായി മറ്റൊരു മോഷണ ശ്രമത്തിനിടെ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

 


മോഷ്ടിച്ച ബൈക്കുമായി മറ്റൊരു മോഷണ ശ്രമത്തിനിടെ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.നെല്ലായ പാറക്കൽതൊടി നിയാമുദ്ദീനെയാണ്(33)കൊപ്പം പോലീസ് അറസ്റ്റ് ചെയ്തത്.നിരവധി മോഷ്ണ  കേസുകളിലെ പ്രതിയാണ് ഇയാൾ.


തിങ്കളാഴ്ചയാണ് കേസിനാസപ്ദമായ സംഭവമുണ്ടായത്.തിരുവേഗപ്പുറ നെടുങ്ങോട്ടൂർ സ്വദേശി മുത്തുവിന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന നെടുങ്ങോട്ടൂർ സ്വദേശി സുബിന്റെ ബൈക്കാണ് മോഷണം പോയത്.ഈ ബൈക്കുമായി മോഷ്ടാവ് നിയാമുദ്ദീൻ കുലുക്കല്ലൂർ പ്രഭാപുരം നാട്യമംഗലം  ഭാഗത്ത് വീട് പണി നടക്കുന്ന സ്ഥലത്ത് കേബിൾ മോഷ്ടിക്കാനുളള ശ്രമം നടത്തുകയായിരുന്നു.


സംശയാസ്പദമായി ഇയാളെ കണ്ട് നാട്ടുകാർ പോലീസിൽ  വിവരമറിയിക്കും കൊപ്പം പോലീസ് എത്തിയ ഇയൊളെ കസ്‌റ്റെഡിയിൽ എടുക്കുകയുമായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് മോഷ്ടിച്ച വിവരം അറിയുന്നത്.എസ്.ഐ.നന്ദകുമാറിന്റെ നേതൃത്വത്തിലുളള സംഘം ഇയാളെ അറസ്റ്റ് ചെയ്യുകായിരുന്നു.നിലവിൽ പാലക്കാട്,മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 23 കേസുകളിലെ പ്രതിയാണ് ഇയാൾ.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.