അനുമോദന ചടങ്ങ് സംഘടിപ്പിച്ചു



 കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂറ്റനാട് യൂണിറ്റ് തൃത്താല എംഎൽഎയായി തെരഞ്ഞെടുത്ത ശ്രീ വീ ടി  ബൽറാമിനുള്ള സ്വീകരണവും, കൂറ്റനാട് നടന്ന മോഷണക്കേസിൽ 48 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥർക്കുള്ള ആദരവും,  വ്യാപാരികളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു, മറ്റ്  വിവിധ മത്സരപരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടത്തി. 


  കൂറ്റനാട് വ്യാപാരഭവനിൽ വെച്ച് നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് ശ്രീ കെ ആർ ബാലന്റെ അധ്യക്ഷത വഹിച്ചു.   തൃത്താല എംഎൽഎ  വി ടി ബൽറാം  ചടങ്ങ് ഉദ്ഘാടനം ചെയ്തു.  ജനറൽ സെക്രട്ടറി ഷക്കീർ ടി പി,   ഷമീർ വൈക്കത്ത്,   മുജീബ് ടി,  അബൂബക്കർ ആറങ്ങോട്ടുകര,  ഷബീർ ചാലിശ്ശേരി,  യൂണിറ്റ് ട്രഷറർ സുധീർ പി വി,  പോലീസ് ഉദ്യോഗസ്ഥരായ ശ്രീ അനിൽകുമാർ കെ, ശ്രീ അബ്ദുൽ റഷീദ് പി, ശ്രീ ജയരാജൻ കെ എന്നിവർ സംസാരിച്ചു.