ബ്രദേർസ് ലൈബ്രറി വിജയോത്സവം സംഘടിപ്പിച്ചു
June 21, 2026
ബ്രദേർസ് ലൈബ്രറി പട്ടിത്തറയിൽ നടന്ന വിജയോത്സവവും വി. എം. കുട്ടൻമാസ്റ്റർ സ്മാരകഎന്റോവ്മെന്റ് വിതരണവും പി. മമ്മിക്കുട്ടി (ഷൊർണൂർ എം.എൽ. എ.)ഉത്ഘാടനം ചെയ്തു. വി. എം. രാജീവ് (സെക്രട്ടറി ബ്രദേർസ് ലൈബ്രറി )സ്വാഗതം പറഞ്ഞു. വി. പി. മുഹമ്മദുണ്ണി (പ്രസിഡന്റ് ബ്രദേഴ്‌സ് ലൈബ്രറി )അധ്യക്ഷനായി.എന്റോവ്മെന്റ് വിതരണം എം. കെ. പ്രദീപ് (സംസ്ഥാന ലൈബ്രറി കൌൺസിൽ അംഗം)നിർവഹിച്ചു. പി. വാസന്തി(റിട്ടയേർഡ് ഹെഡ്മിസ്ട്രെസ് )വിജയികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. കെ. വിനോദ് (ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ പട്ടിത്തറ പഞ്ചായത്ത് )സമ്മാനദാനം നിർവഹിച്ചു. സി. കമ്മുണ്ണി നന്ദി രേഖപ്പെടുത്തി.പി. സരസ്വതി,വി. എം. ബീന, പൊന്നു പള്ളത്ത്, എം. വി. ഫൈസൽ, സി. വി. ഫൈസൽ, കെ. വി. ശോഭന, കെ. അനിത, പി. പി. നാരായണൻ, ശ്രീകല. പി.സിന്ധു. വി. എം. എന്നിവർ നേതൃത്വം നൽകി
