മദ്യം കഴിക്കാതിരിക്കാൻ പറ്റുമോ?;1 മാസം മദ്യപിക്കാതിരുന്നാൽ ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അറിയാം?
![]() |
ആഘോഷ അവസരങ്ങളിൽ സന്തോഷം പങ്കുവയ്ക്കാനായി മദ്യപാനം നടത്തുന്നവരുണ്ട്. മറ്റ് ചിലർക്ക് ഇതൊരു ദൈനംദിന ശീലമാണ്. മദ്യം പലരുടെയും ജീവിതത്തിൻ്റെ ഭാഗമായതുപോലെതന്നെ ആരോഗ്യത്തെ നശിപ്പിക്കുന്ന പ്രധാന ഘടകമാണ്. ഇതെല്ലാം അറിയാമെങ്കിലും പലരും മദ്യപാനം ഉപേക്ഷിക്കാൻ തയ്യാറല്ല. ആരോഗ്യ വിദഗ്ധർ പറയുന്നത് 30 ദിവസത്തേക്ക് മദ്യം തൊടാതിരുന്നാൽ ശരീരത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കും എന്നാണ്.
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകളടക്കം പറയുന്നത് ചെറിയ അളവിൽ പോലും മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് തോന്നുന്നു. അമിത മദ്യപാനം ഹൃദ്രോഗം, അമിത വണ്ണം, മാനസിക പ്രശ്നങ്ങൾ, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകും.
ഉറക്കത്തിൻ്റെ ഗുണനിലവാരം
മദ്യം ഉപേക്ഷിച്ച് ഏതാനും ദിവസങ്ങളിൽത്തന്നെ ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടാൻ തുടങ്ങും. മദ്യം കഴിച്ചാൽ ഉറക്കം വരുമെങ്കിലും ശരീരത്തിന് ആഴത്തിൽ വിശ്രമം ലഭിക്കുന്നില്ല. എന്നാൽ മദ്യപാനം നിർത്തി നോക്കൂ. രാത്രിയിലെ ഉറക്കം കൂടുതൽ ശാന്തവും ഉന്മേഷദായകവുമായി മാറും. രാവിലെ ക്ഷീണമില്ലാതെ ഉണരാനും കഴിയും.
കരളിനുണ്ടാകുന്ന മാറ്റം
അമിതമായി മദ്യപിക്കുന്നവരിൽ കാലക്രമേണ ലിവർ സിറോസിസ് ഉണ്ടാകുമെന്ന് സംശയമില്ല. മദ്യത്തിൽനിന്നുള്ള ശരീരം ഉൽപ്പാദിപ്പിക്കുന്ന 'ആൽഡിഹൈഡ്' എന്ന രാസവസ്തു കരളിലെ കോശങ്ങളെ നശിപ്പിക്കുന്നു. കരളിൽ കൊഴുപ്പടിയുന്നതാണ് മദ്യം കരളിനെ ബാധിച്ചതിൻ്റെ പ്രധാന ലക്ഷണം. ഇത് ഒരൊറ്റ ദിവസം കൊണ്ട് സംഭവിക്കുന്നതല്ല. ദിവസം രണ്ടിൽ കൂടുതൽ പ്രാവശ്യം മദ്യം കഴിക്കുന്ന പുരുഷന്മാർക്കും ഒന്നിൽ കൂടുതൽ തവണ മദ്യം കഴിക്കുന്ന സ്ത്രീകൾക്കും കരളിൽ കൊഴുപ്പടിയുന്ന അവസ്ഥയുണ്ടാകാം.
മദ്യപാനം നിർത്തി ആദ്യത്തെ രണ്ടാഴ്ചയ്ക്കുളളിൽ കരൾ ആരോഗ്യം വീണ്ടെടുക്കാൻ തുടങ്ങും. മദ്യം ഒഴിവാക്കിയാൽ കരൾ കൂടുതൽ നന്നായി പ്രവർത്തിക്കാൻ തുടങ്ങും. കരളിലെ കൊഴുപ്പ് കുറയുകയും കരൾ കോശങ്ങളിലെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.
ഹൃദ്രോഗ സാധ്യത കുറയ്ക്കും
കരൾ പോലെ തന്നെ മദ്യപാനം ബാധിക്കുന്ന മറ്റൊരു അവയവമാണ് ഹൃദയം. മദ്യപിക്കുമ്പോൾ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും രക്തക്കുഴലുകളിൽ കൊഴുപ്പിക്കുകയും ചെയ്യുന്നു. ഹൈപ്പർ ടെൻഷൻ. ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ അപകടാവസ്ഥയിലേക്കായിരക്കും പിന്നീട് ചെന്നെത്തുക. മദ്യം ഒഴിവാക്കുന്നതിനൊപ്പം അൽപം വ്യായാമം കൂടി ശീലിക്കുകയാണെങ്കിൽ ഹൃദയത്തിൻ്റെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും.
ചർമ്മത്തിലെ മാറ്റങ്ങൾ
മദ്യം ഒഴിവാക്കി ഒരു മാസത്തിനകം ചർമ്മത്തിൽ മാറ്റങ്ങൾ കാണാം. മദ്യപിക്കുമ്പോൾ ചർമ്മം വരണ്ടതും മങ്ങിയതുമായി മാറും. മദ്യപാനം നിർത്തിയാൽ ശരീരത്തിൻ്റെ ജലാംശം മെച്ചപ്പെടുകയും തിളക്കമുളളതും ആരോഗ്യകരവുമായ ചർമ്മം ലഭിക്കുകയും ചെയ്യും.
മാനസികാരോഗ്യം മെച്ചപ്പെടും
മാനസികാരോഗ്യത്തിനുണ്ടാകുന്ന മാറ്റങ്ങളും വളരെ ഗുണകരമാണ്. മദ്യപാനം ഒഴിവാക്കുമ്പോൾ" മാത്രമല്ല ഏകാഗ്രതയും ഓർമ്മയും മെച്ചപ്പെടുമെന്നും പഠനങ്ങൾ പറയുന്നു.
വിത്ത്ഡ്രോവൽ ലക്ഷണങ്ങൾ ഉണ്ടായേക്കാം
ദീർഘകാലമായി അമിത അളവിൽ മദ്യം ഉപയോഗിച്ചിരുന്നവർ പെട്ടെന്ന് മദ്യപാനം നിർത്തുമ്പോൾ വിറയൽ, അമിത വിയർപ്പ്, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ വിട്രോവൽ ലക്ഷണങ്ങൾ ഉണ്ടാകാൻ സാധ്യമാണ്. മദ്യാസക്തിയുള്ളവർ ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ മദ്യപാനം നിർത്താൻ പാടുള്ളൂ.
(ഈ ലേഖനം വിവരങ്ങൾ നൽകുന്നതിന് വേണ്ടി മാത്രമുള്ളതാണ്.ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)
