കുഴഞ്ഞുവീണ് മരണപ്പെട്ടു
May 30, 2026
ദേശമംഗലം കറ്റുവട്ടൂർ മഹല്ലിൽ താമസിക്കുന്ന കുമ്മിടിയിൽ വീട്ടിൽ അലവി മകൻ കുഞ്ഞ് അബ്ദു ( 59 ) മരണപ്പെട്ടു
കറ്റുവട്ടൂർ മഹല്ല് പള്ളിയിൽ വെച്ച് നടന്ന പെരുന്നാൾ ജുമാ നമസ്കാരത്തിന് പങ്കെടുക്കുകയും, ശേഷം പള്ളി പരിസരത്ത് വച്ച് നടന്ന ബലി മൃഗ മാംസം വിതരണത്തിന് സജീവമായി പങ്കെടുത്തു കൊണ്ടിരിക്കെ കുഞ്ഞബ്ദു കുഴഞ്ഞു വീഴുകയായിരുന്നു ഉടൻതന്നെ തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ : ഷംല മക്കൾ : മുഹമ്മദ് ഷാഫി, മുഹമ്മദ്റാഫി വിദേശത്തുള്ള രണ്ട് മക്കൾ നാട്ടിൽ എത്തിയതിനു ശേഷം നാളെ കാലത്ത് 9 മണിക്ക് ഈസ്റ്റ് പല്ലൂർ മഹല്ല് കബർസ്ഥനിൽ സംസ്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
