ബസിന് പുറകിൽ ഇരുചക്ര വാഹനമിടിച്ചു അപകടം ഒരാൾക്ക് പരിക്ക്



കൂറ്റനാട് അക്കിക്കാവ്-കറുകപുത്തൂർ പാതയിൽ മതുപ്പുള്ളി ജുമാ അത്ത് പള്ളിയുടെ മുൻഭാഗത്ത് വാഹനാപകടത്തിൽ ഇരുചക്രവാ ഹന യാത്രികന് പരിക്ക്. മതുപ്പുള്ളി നാട്ടുകൂട്ടം സ്വദേശിയായ വേങ്ങാ പ്പറമ്പിൽ സുരേഷി (39) നാണ് സാരമായി പരിക്കേറ്റത്. ഇദ്ദേഹത്തി നോടൊപ്പം വാഹനത്തിൽ സഞ്ചരിച്ചിരുന്ന കുട്ടിക്ക് പരിക്കുകളില്ല.


കൂറ്റനാട് കുറ്റിപ്പുറം റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ പിറകിൽ ഇരുചക്രവാഹനമിടിക്കുകയായിരുന്നു. പരിക്കേറ്റ സുരേഷിനെ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർന്ന് നടപടികൾ സ്വീകരിച്ചു